മുന്‍ പെന്തക്കോസ്ത് പാസ്റ്റര്‍ ഡിസംബറില്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനാകും

സ്്റ്റൂബെന്‍വില്ലി: മുന്‍ പെന്തക്കോസ്ത് പാസ്റ്ററും വിവാഹിതനും അഞ്ചുമക്കളുടെ പിതാവുമായ ഡീക്കന്‍ ഡ്രാക്കെ മക് കാലിസ്റ്റര്‍ ഡിസംബര്‍ 19 ന് ഹോളിഫാമിലി ദേവാലയത്തില്‍ വച്ച് അഭിഷിക്തനാകും. നവംബര്‍ ആറിന് ഇതു സംബനധിച്ച് വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചു. സ്റ്റുബൈന്‍വില്ലി രൂപതയ്ക്ക് വേണ്ടിയാണ് ഡ്രാക്കെ അഭിഷിക്തനാകുന്നത്.

ദൈവത്തിന നന്ദി. എന്നിലുള്ള വിശ്വാസവും ഉത്തരവാദിത്തവും ഇതോടെ കൂടുതലായി വര്‍ദ്ധിച്ചിരിക്കുന്നു. വത്തിക്കാനില്‍ നിന്ന് കിട്ടിയ അറിയിപ്പിനോട് ഡ്രാക്കെ പ്രതികരിച്ചു. വിവാഹിതനും പിതാവുമായ ഒരു വ്യക്തി രൂപതയില്‍ നിന്ന് ആദ്യമായിട്ടാണ് വൈദികനാകുന്നത്.

പൗരോഹിത്യത്തില്‍ ബ്രഹ്മചര്യം അനിവാര്യമായ ഒരു ഘടകമാണ്. എന്നാല്‍ ഡ്രാകെയുടെ പൗരോഹിത്യം വഴി നിയമത്തില്‍ അയവു വന്നതായി ആരും വിചാരിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.