ദൈവത്തെ മറന്നു ജീവിച്ചിട്ടുണ്ടോ.. ദൈവികസ്മരണ ഹൃദയത്തില്‍ നിന്ന് തുടച്ചുമാറ്റിയിട്ടുണ്ടോ? എങ്കില്‍ നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു. ദൈവത്തെ മറന്നുജീവിക്കുന്നവരോടായി തിരുവചനം പറയുന്നത് ഇതാണ്: ദൈവത്തെ മറക്കുന്നവരേ ഓര്‍മ്മയിരിക്കട്ടെ, അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ ചീന്തിക്കളയും. രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.(സങ്കീ: 50;22)
സ്വന്തം നേട്ടങ്ങളില്‍, കഴിവുകളില്‍, ബന്ധങ്ങളില്‍, സമ്പത്തില്‍ എല്ലാം ദൈവത്തെ മറന്നുപോകാനുളള സാധ്യതയുള്ളവരാണ് നാം ഓരോരുത്തരും. ദൈവത്തിന് വേണ്ടി ചെയ്യുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് എല്ലാ മഹത്വവും സ്വന്തം പേരില്‍ അവകാശമാക്കുന്നവരും നമുക്കിടയിലുണ്ട്. അവര്‍ ചെയ്യുന്നതെന്തും അവര്‍ക്കുവേണ്ടി തന്നെയാണ്.അതുവഴി അവര്‍ ദൈവത്തെ മറക്കുകയാണ് ചെയ്യുന്നത്. അത്തരക്കാരും ദൈവത്തെ ഓര്‍മ്മിക്കട്ടെ.
നമ്മുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം
ദൈവമേ നിന്റെ സ്മരണ എന്റെ ഹൃദയത്തില്‍ നിന്നും മാഞ്ഞുപോകരുതേ. എന്റെ പ്രവൃത്തികളിലും പെരുമാറ്റങ്ങളിലും വിചാരങ്ങളിലും എല്ലാം, ദൈവമേ അങ്ങ് കൂടെയുണ്ടാകണമേ.