ജീവിതത്തിലും പ്രവൃത്തികളിലും എല്ലായിടങ്ങളിലും അനുഗ്രഹം പ്രാപിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ അപൂര്‍വ്വം ചിലര്‍ മാത്രമേ അനുഗ്രഹം പ്രാപിക്കുന്നതായി കണ്ടുവരാറുള്ളു. എന്തുകൊണ്ടാണത്? യാക്കോബ് ശ്ലീഹ എഴുതിയ ലേഖനം 22 ാം വചനം അതിന് കൃത്യമായി മറുപടി നല്കുന്നുണ്ട്. വചനം അനുസരിക്കുകയും അത് പാലിക്കുകയും ചെയ്യുക എന്നതാണ് അവിടെ പറയുന്നത്. ആ തിരുവചനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയുടെ ആന്തരികാര്‍ത്ഥം നമുക്ക് വ്യക്തമാകും.
നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍. വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന് സദൃശ്യനാണ്. അവന്‍ തന്നെതന്നെ നോക്കിയിട്ടു കടന്നുപോകുന്നു. താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.കേട്ടതു മറക്കുന്നവനല്ല പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണ്ണമായ നിയമത്തെ അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവന്‍ അനുഗ്രഹീതനാകും.
നമുക്കു വചനം കേള്‍ക്കുക മാത്രമാകുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവര്‍ കൂടിയാകാം. അതുവഴി ദൈവം നമ്മെ അനുഗ്രഹിക്കുക തന്നെ ചെയ്യും.(22-25)