ഫുഡ് എറ്റിഎമ്മുമായി ലോറെറ്റോ കന്യാസ്ത്രീകള്‍

കൊല്‍ക്കൊത്ത: എറ്റിഎം എന്നാല്‍ എന്താണെന്ന് നമുക്കറിയാം. പക്ഷേ ഫുഡ് എറ്റിഎം എന്നത് നമുക്ക് അത്രപരിചിതമാകാന്‍ വഴിയില്ല. പക്ഷേ ലോറെറ്റോ കന്യാസ്ത്രീകള്‍ ഇവിടെ തുടങ്ങിവയ്ക്കുന്നത് അത്തരമൊരു വിപ്ലവത്തിനാണ്.

ഫുഡ് എനി ടൈം മെഷ്യനുമായി വിശപ്പുതുടച്ചുനീക്കാനുള്ള ശ്രമവുമായിട്ടാണ് ഇവര്‍ ഇറങ്ങിത്തിരിക്കുന്നത്. ദരിദ്രരെയും വിശക്കുന്നവരെയും സഹായിക്കാനുള്ള പുതിയ പദ്ധതിയാണ് ഇത്. ഏതു സമയത്തും ആവശ്യക്കാരന് ഭക്ഷണം കഴിക്കാന്‍ സാഹചര്യമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്.

നവംബര്‍ 25 ന് ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു. വെസ്റ്റ് ബംഗാള്‍ ലെജിസ്‌ളേറ്റീവ് അസംബ്ലി അംഗം ഷെയ്ന്‍ കാല്‍വെര്‍റ്റും ലോറെറ്റോ സൗത്ത് ഏഷ്യ സുപ്പീരിയര്‍ സി. സബ്രീന എഡ്വേര്‍ഡും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സേവാ കേന്ദ്ര കൊല്‍ക്കൊത്ത ഡയറക്ടര്‍ ഫാ. ഫ്രാങ്കഌന്‍ മെനേസെസ് ഫുഡ് എറ്റിഎം ആശീര്‍വദിച്ചു.

ഇന്ത്യയിലെ ഏറ്റവും വലുതും വ്യാപകവുമായ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംങ് ആന്റ് ഡെലിവറി പ്ലാറ്റ്‌ഫോമായ swiggy യുമായി ടൈ അപ്പ് ചെയ്താണ് ഈ ഫുഡ് എറ്റിഎം പ്രവര്‍ത്തിക്കുന്നത്.

1841 മുതല്‍ ലോറെറ്റോ സിസ്‌റ്റേഴ്‌സ് ഇന്ത്യയില്‍ സേവനം ചെയ്യുന്നു. വിശുദ്ധ മദര്‍ തെരേസ ആദ്യം ലോറെറ്റോ സന്യാസിനിസമൂഹത്തിലെ അംഗമായിരുന്നു. പെണ്‍കുട്ടികള്‍ക്കായി ആറു സ്‌കൂളുകള്‍ ലോറെറ്റോ സിസ്‌റ്റേഴ്‌സ് കൊല്‍ക്കൊത്തയില്‍ നടത്തുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.