സമയമില്ലാത്തവര്‍ക്ക്‌ ദിവസം മുഴുവന്‍ ചൊല്ലാവുന്ന ഹ്രസ്വമായ അഞ്ചു പ്രാര്‍ത്ഥനകള്‍

പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവരില്‍ ഒരുപക്ഷേ നമ്മളില്‍ പലരുമുണ്ടാവും. എന്നാല്‍ എത്ര തിരക്കുള്ളവര്‍ക്കും പ്രാര്‍ത്ഥിക്കാവുന്ന ചില പ്രാര്‍ത്ഥനകളുണ്ട്. എപ്പോള്‍ വേണമെങ്കിലും ഏത് അവസരത്തിലും ചൊല്ലാവുന്ന പ്രാര്‍ത്ഥനകള്‍. ലളിതവും ഹ്രസ്വവുമായ പ്രാര്‍ത്ഥനകള്‍. ഇതാ ആ പ്രാര്‍ത്ഥനകള്‍

ദൈവപുത്രനായ യേശുക്രിസ്തുവേ പാപിയായ എന്റെ മേല്‍ കരുണയായിരിക്കണമേ


ഈശോയുടെ തിരുഹൃദയമേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു


ഈശോ മറിയം യൗസേപ്പേ എന്റെ ആത്മാവും എന്റെ ഹൃദയവും ഞാന്‍ അങ്ങേയ്ക്ക് നല്കുന്നു


പരിശുദ്ധാത്മാവേ കടന്നുവരണമേ, അങ്ങയുടെ ദിവ്യസ്‌നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ


എന്റെ ദൈവമേ എന്റെ സര്‍വ്വസ്വമേ..

ഈ പ്രാര്‍ത്ഥനകള്‍ എപ്പോഴും നമുക്ക് ചൊല്ലിക്കൊണ്ടിരിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.