ലോകത്തിലെ ആദ്യത്തെ സൈക്യാട്രിക് ഹോസ്പിറ്റലിന് തുടക്കം കുറിച്ചത് ഒരുകത്തോലിക്ക വൈദികനാണെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. പക്ഷേ അതാണ് സത്യം. 1409 ഫെബ്രുവരി 24 നാണ് ഇതിന് തുടക്കമായ സംഭവം നടന്നത്.
ഫാ. ജൂവാന്‍ ഗിലാബെ എന്ന വൈദികന്‍ തന്റെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് നടന്നുപോകുകയായിരുന്നു. ആ വഴിക്ക് മറ്റൊരു ദേവാലയമുണ്ടായിരുന്നു. സെന്റ് കാതറിന്‍ ചര്‍ച്ച്. അതിന് സമീപം വച്ചാണ് അദ്ദേഹം ഒരു കാഴ്ചകണ്ടത്. ഒരു കൂട്ടംചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു മനുഷ്യനെ പരിഹസിക്കുകയും അയാളുടെ േേനരെ ആക്രോശിക്കുകയും ചെയ്യുന്നു. വട്ടന്‍, വട്ടന്‍ എന്ന് ഉറക്കെ വിളിക്കുന്നുമുണ്ട്.
ആ വ്യക്തി മാനസികമായി അസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയാണെന്ന് വൈദികന് മനസ്സിലായി. അദ്ദേഹം അയാളെ ചെറുപ്പക്കാരില്‍ നിന്ന് സംരക്ഷിച്ചു താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
മേഴ്‌സിഡാറിയന്‍സ് ആന്റ് ഔര്‍ ലേഡി ഓഫ് മേഴ്‌സി എന്ന സന്യാസസമൂഹത്തിലെ അംഗമായിരുന്നു അദ്ദേഹം. സെന്റ് പീറ്റര്‍ നോലോസ്‌ക്കോയാണ് 1218 ല്‍ ഈ സന്യാസസമൂഹം സ്ഥാപിച്ചത്.
തന്റെ താമസസ്ഥലത്തേക്ക് ആ മാനസികരോഗിയെ കൂട്ടിക്കൊണ്ടുവന്ന അച്ചന്‍ അവിടം കൊണ്ട് തന്റെ ശുശ്രൂഷഅവസാനിപ്പിച്ചില്ല.ഇത്തരക്കാര്‍ക്കായി ഒരു സ്ഥിരഭവനം വേണമെന്ന് അദ്ദേഹം തീരുമാനിക്കുകയും അതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.ഇക്കാര്യമറിഞ്ഞ ബെനഡിക്ട് പതിമൂന്നാമന്‍ മാര്‍പാപ്പ തന്റെ എല്ലാ അനുഗ്രഹാശീര്‍വാദങ്ങള്‍ ഈ സംരംഭത്തിന് നല്കുകയും പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണത്തിനായി സ്ഥാപനം സമര്‍പ്പിക്കുകയും ചെയ്തു. ഔര്‍ ലേഡി ഓഫ് ദ ഇന്നസെന്റ്‌സ് എന്നാണ് ഇതിന് പേരു നല്കിയത്. 1 410 ജൂണ്‍ 1 ന് ഹോസ്പിറ്റല്‍ ഔദ്യോഗികമായി നിലവില്‍വന്നു.
വാലെന്‍ഷ്യായിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലായി മാറിയിരിക്കുന്നത് അന്നത്തെ ആ ചെറിയ തുടക്കമാണ് .
ലോകത്തിനും സമൂഹത്തിനും കത്തോലിക്കാസഭ നല്കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ പലതും തമസ്‌ക്കരിക്കപ്പെടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ നാം അറിയുകയും പങ്കുവയ്ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.