കഴിഞ്ഞ വര്‍ഷം പാപ്പാ നല്കിയത് 82 കോടി രൂപയുടെ സാമ്പത്തിക സഹായം

വത്തിക്കാന്‍ സിറ്റി: വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞവര്‍ഷം നല്കിയത് 82 കോടി രൂപ.പത്രോസിന്റെ നാണയം എന്ന പേരിലുള്ള ഫണ്ടിലേക്കെത്തിയ തുകയില്‍നിന്നാണ് പാപ്പ ഈ തുക സാമ്പത്തികസഹായമായി നല്കിയത്. ജൂണ്‍ 16 നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2020 നെ അപേക്ഷിച്ച് ഈ വര്‍ഷം ചെറിയ തോതില്‍ഫണ്ടില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ ആകെ നോക്കുമ്പോള്‍ 23 ശതമാനംകുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

67 രാജ്യങ്ങളിലെ 157 പദ്ധതികള്‍ക്കായാണ് പാപ്പാ ഈ സാമ്പത്തികസഹായം നല്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.