കൊല്‍ക്കൊത്ത: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയ്ന്‍സിനെക്കുറിച്ചുള്ള സിനിമ ഇന്ന് ഇന്ത്യയൊട്ടാകെ പ്രദര്‍ശനത്തിനെത്തി. ദ ലീസ്റ്റ് ഓഫ് ദീസ് ദ ഗ്രഹാം സ്റ്റെയന്‍സ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ഈ ചിത്രം അമേരിക്കയില്‍ ഫെബ്രുവരി ഒന്നിന് റീലീസ് ചെയ്തിരുന്നു.
ആദിവാസികള്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി ജീവിച്ച ഗ്രഹാം സ്്‌റ്റെയിന്‍സിനെയും രണ്ടു മക്കളെയും മതതീവ്രവാദികള്‍ തീ കൊളുത്തി കൊല്ലുകയായിരുന്നു.ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം.
സ്‌കൈപ്പാസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മാണം വഹിച്ച ചിത്രത്തിന് 112 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഈ ചിത്രം ഓസ്‌ട്രേലിയായിലില്‍ ഏപ്രില്‍ മാസം റീലീസ് ചെയ്യും. വിദ്വേഷത്തിന്റെയും പകയുടെയും ഇക്കാലത്ത് വെറുപ്പിനെ സ്‌നേഹം കൊണ്ട് കീഴടക്കാമെന്നാണ് ഈ ചിത്രം പറയുന്നത്. ഗ്രഹാം സ്റ്റെയ്ന്‍സ് നിരവധി ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. എന്നാല്‍ ഈ ആരോപണത്തെ ഗ്ലാഡീസ് സ്റ്റെയ്ന്‍ നിഷേധിച്ചിരുന്നു.
ഗ്രഹാം സ്‌റ്റെയ്‌നെക്കുറിച്ച് ഇതിനു മുമ്പും ഒരു സിനിമ പുറത്തിറങ്ങിയിരുന്നു.