കണ്ണൂരില്‍ മെത്രാന്മാരുടെയും വൈദികരുടെയും ഉപവാസ സമരം

കണ്ണൂര്‍: കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കളക്ട്രേറ്റിന് മുമ്പില്‍ മെത്രാന്മാരും വൈദികരും ഉപവാസം അനുഷ്ഠിച്ചു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവരും തലശ്ശേരി, കണ്ണൂര്‍, കോട്ടയം രൂപതകളിലെ ഇരുനൂറ്റമ്പതോളം വൈദികരുമാണ് ഉപവാസ സമരത്തില്‍ പങ്കെടുത്തത്.

തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തരമലബാര്‍ കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ നല്കിയായിരുന്നു ഈ ഉപവാസ സമരം. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും സാമൂഹികസാംസ്‌കാരിക വ്യാപാരമേഖലകളിലെ പ്രമുഖരും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.

രാവിലെ പത്തിന് ആരംഭിച്ച സമരം വൈകുന്നേരം നാലു മണിക്കാണ് സമാപിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.