ന്യൂഡല്‍ഹി: കോവിഡിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ അടച്ചുപൂട്ടികഴിയുമ്പോഴും മോഷ്ടാക്കള്‍ സ്വതന്ത്രവിഹാരം നടത്തുന്നു. ദേവാലയം കേന്ദ്രീകരിച്ചുളള മോഷണം തുടര്‍ക്കഥയുമാകുന്നു. സീറോ മലബാര്‍ സഭയുടെ കീഴില്‍ പെട്ട അശോക് വിഹാറിലെ സെന്റ് ജൂഡ് ദേവാലയത്തിലാണ് ലോക്ക് ഡൗണ്‍ കാലത്ത് രണ്ടാം വട്ടം മോഷണം നടന്നിരിക്കുന്നത്. ഏപ്രില്‍ 18 നായിരുന്നു ആദ്യ മോഷണം. ഇപ്പോഴിതാ ജൂണ്‍ 14 ന് അതേ ദേവാലയത്തില്‍ മോഷണം നടന്നിരിക്കുന്നു.
ആദ്യ തവണ എക്സോസ്റ്റ് ഫാന്‍ നീക്കം ചെയ്തായിരുന്നു മോഷ്ടാക്കള്‍ അകത്തുപ്രവേശിച്ചത്. നേര്‍ച്ചപ്പെട്ടി തുറക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. സിസിടിവി ഉള്‍പ്പെടയുള്ളവയാണ് അന്ന് അപഹരിക്കപ്പെട്ടത്. രണ്ടാം തവണ മോഷണം പോയത് വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന കാസയും പീലാസയും ഉള്‍പ്പടെയുള്ള ഭക്തവസ്തുക്കളാണ്.
അന്വേഷണത്തില്‍ പുരോഗതി കാണുന്നില്ലെന്ന് വികാരി ഫാ. നോബി കാലാച്ചിറ പറയുന്നു. ഫരീദാബാദ് രൂപതയിലെ ഈ ഇടവക ദേവാലയത്തില്‍ 85 കത്തോലിക്കാ കുടുംബങ്ങളാണുള്ളത്.