ദേവാലയത്തിന്റെ പേരില്‍ വ്യാജ പ്രൊഫൈലുകളിലൂടെ സഭയ്‌ക്കെതിരെ കുപ്രചരണം

കണ്ണൂര്‍: ക്രൈസ്തവ സഭയ്‌ക്കെതിരെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി കുപ്രചരണങ്ങള്‍ അഴിച്ചുവിടുന്നു. ഇതോടെ ക്രൈസ്തവ സഭയ്‌ക്കെതിരെ ചില ഗൂഢശക്തികള്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കൂടുതല്‍ വ്യക്തമായിരിക്കുന്നു. മാട്ടൂല്‍ സൗത്ത് വ്യാകുലമാതാ ദേവാലയത്തിന്റെ പേരിലാണ് ഇത്തവണ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ കുപ്രചരണങ്ങള്‍ നടത്തിയിരിക്കുന്നത്.

പള്ളിയുടെ ഔദ്യോഗിക ഗ്രൂപ്പ് എന്ന വ്യാജേനയായിരുന്നു ഗ്രൂപ്പ് രൂപീകരിച്ചത്. എന്നാല്‍ സഭാവിരുദ്ധമായ സന്ദേശങ്ങള്‍ തുടരെ തുടരെ കണ്ടുതുടങ്ങിയപ്പോഴാണ് സംശയം തോന്നിയതും ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതും. തുടര്‍ന്നാണ് പരിശോധനയില്‍ വ്യാജ അക്കൗണ്ടാണെന്ന് കണ്ടെത്തിയത്. ക്രൈസ്തവന്‍ എന്ന പേരില്‍ വ്യാജന്മാരെ ഇറക്കിയും സഭയില്‍ നിന്ന് അകന്നുനില്ക്കുന്നവരെ പലവിധത്തില്‍ സ്വാധീനിച്ചുമാണ് കുപ്രചരണങ്ങള്‍ നടത്തുന്നത്.

ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ വിശ്വാസികള്‍ കരുതിയിരിക്കേണ്ടതുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.