സീറോ മലബാര്‍ സഭയ്‌ക്കെതിരായി പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങള്‍, മീഡിയ കമ്മീഷന്‍


കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറോ മലബാര്‍ സഭയുടെ പിന്തുണ എല്‍എഡിഎഫിന് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെ സീറോ മലബാര്‍ മീഡിയ കമ്മീഷന്‍.

സീറോ മലബാര്‍ സഭ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക അനുഭാവം പ്രകടിപ്പിച്ചിട്ടില്ല എന്നും സഭയുടെ പേരും വിശുദ്ധ ചിഹ്നങ്ങളും ദുരുപയോഗിച്ച് ഇപ്രകാരമുള്ള വാര്‍ത്ത പ്രചരിപ്പിച്ചവര്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും സീറോ മലബാര്‍ മീഡിയ കമ്മീഷനു വേണ്ടി സെക്രട്ടറി ഫാ. ആന്റണി തലച്ചെല്ലൂര്‍ പുറപ്പെടുവിച്ച പ്രസ്താവന ആവശ്യപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.