കാക്കനാട്: ജനാഭിമുഖ കുര്‍ബാന നിയമാനുസൃതമാക്കാന്‍ വത്തിക്കാന്‍ തത്വത്തില്‍ ധാരണയായി എന്ന ശീര്‍ഷകത്തില്‍ സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. സീറോ മലബാര്‍ സഭയുടെ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിലും സിനഡ് തീരുമാനപ്രകാരം ഇപ്പോള്‍ അര്‍പ്പിക്കുന്നതാണ് സഭയുടെ കുര്‍ബാന ക്രമമെന്ന് മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഇതിന് വിരുദ്ധമായ ഒരു തീരുമാനം വത്തിക്കാന്‍ സ്വീകരിച്ചിട്ടില്ല.പരാമര്‍ശവിധേയമായ കുറിപ്പിന്റെ അവസാനം നല്കിയിരിക്കുന്ന ലി്ങ്കും വ്യാജമാണ്. വത്തിക്കാന്റേതെന്ന് തോന്നിപ്പിക്കുന്നതാണ് ഈ ലിങ്ക്.