സിസ്റ്റര്‍ കരോലിനും (447418342356) സിസ്റ്റര്‍  അനിറ്റ ജോണും(447466858798) മെസ്സേജ് ചെയ്തിട്ടുണ്ടോ, ? സൂക്ഷിക്കണേ…

 മരിയന്‍പത്രത്തിന്റ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി തട്ടിപ്പുനടത്തുന്ന ചിലരെക്കുറിച്ച് ഏതാനുംമാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്കിയിരുന്നത് പ്രിയ വായനക്കാര്‍ ഓര്‍മ്മിക്കുന്നുണ്ടാവുമല്ലോ. ചില സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരുന്നു അത്തരം തട്ടിപ്പുകള്‍.സമ്മാനം എന്ന് കേള്‍ക്കുമ്പോള്‍ സ്വഭാവികമായും ഉണ്ടാകാവുന്ന പ്രലോഭനങ്ങളില്‍ തപ്പിത്തടഞ്ഞാണ്പലരും  ഈ തട്ടിപ്പുകളില്‍ വീഴുന്നത്.സമ്മാനങ്ങള്‍ കൈപ്പറ്റാന്‍ തപാല്‍ക്കൂലിയായി പണം അയ്ച്ചുതരണമെന്നായിരുന്നു ചില പ്രത്യേക    ഫോണ്‍നമ്പരുകളില്‍ നിന്നുള്ള  വിളികളില്‍ ആവശ്യപ്പെട്ടിരുന്നത്.

മരിയന്‍പത്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അംഗമായിരിക്കുന്നവരുടെ നമ്പരുകളില്‍ നിന്നാണ് ്പ്രസ്തുത വിളികളെന്നതിനാല്‍ സംശയം തോന്നാതെ പണം അയച്ചുകൊടുത്തവര്‍ ധാരാളം.പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായപ്പോഴാണ് മരിയന്‍പത്രവുമായി ബന്ധപ്പെട്ടവരെ വിളിച്ച് അവര്‍ കാര്യങ്ങള്‍ അറിയിച്ചതും ഞങ്ങളുടെ അന്വേഷണത്തില്‍ അത്തരം നമ്പറുകള്‍ ഫേയ്ക്ക് ആണെന്ന് കണ്ടെത്തിയതും. തുടര്ന്ന്  ഇത്തരം ചതികളില്‍ വീഴരുതെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വീണ്ടും മരിയന്‍പത്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കയറിക്കൂടി തട്ടിപ്പുനടക്കുന്നതായി ചിലര്‍ ഞങ്ങളെ അറിയിച്ചിരിക്കുന്നു. അൻപതിനായിരം യു എസ ഡോളർ വരെ ഒരാളിന് നൽകുവാൻ തക്കവണ്ണം വൻ തുക ഏതോ ഒരു ആർച്ചു ബിഷപ് വഴി ഞങ്ങളുടെ കൈവശം വന്നുചേർന്നിരിക്കുന്നു ,നിങ്ങളുടെ അഡ്ഡ്രസ്സും ഇമെയിലും അയച്ചു തരിക…. ഇങ്ങനെ പോകുന്നു പുതിയ തട്ടിപ്പിന്റെ രീതികൾ. മുകളില്‍ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നാണ് ഇത്തവണ മെസ്സേജ് ചെയ്തിരിക്കുന്നത് . പ്രൊഫൈല്‍ പിക്ചറായി നല്കിയിരിക്കുന്നത് കന്യാസ്ത്രീമാരുടെ മുഖങ്ങളാണ്. അതുകൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നുകയുമില്ല. കന്യാസ്ത്രീമാര്‍ തട്ടിപ്പുനടത്തുകയില്ലല്ലോ.

പലയിടത്തുനിന്നായി പലരും ഈ നമ്പറുകളില്‍ കുടുങ്ങി തട്ടിപ്പിന് വിധേയമായതിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ അന്വേഷണം നടത്തുകയുണ്ടായി. തട്ടിപ്പുകാരാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും ഈ  നമ്പരുകളില്‍ നിന്നോ പ്രൊഫൈല്‍ പിക്ച്ചറില്‍ നിന്നോ സന്ദേശങ്ങളോ ഫോണ്‍വിളികളോ സഹായവാഗ്ദാനങ്ങളോ സഹായാഭ്യര്‍തഥനകളോ  വന്നാല്‍ അതില്‍പെട്ടുപോകരുത്.വിശ്വസിക്കുകയുമരുത്. തട്ടിപ്പിന്  ഇരകളാകാതിരിക്കാന്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുക. ഈ നമ്പറുമായോ വ്യക്തികളുമായോ മരിയന്‍പത്രത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.