വ്യാജ സ്‌നേഹത്തിന്റെ പിന്നാലെ പോകരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ


വത്തിക്കാന്‍സിറ്റി: ജീവിതത്തിന്റെ പൊരുള്‍തേടിയുള്ള യാത്രയില്‍ പരാജയപ്പെടുമ്പോള്‍ വ്യാജ സ്‌നേഹത്തിന്റെ പിന്നാലെ പോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്.

ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിച്ചിട്ട് അത് കണ്ടെത്താതെ വരുമ്പോള്‍ മറ്റ് ചില രൂപങ്ങളില്‍ നാം അത് അന്വേഷിക്കാന്‍ ശ്രമിക്കുമെന്ന് പാപ്പ പറയുന്നു. സമ്പത്ത്, തൊഴില്‍, ചില ആസക്തികള്‍ എന്നിവയിലാണ് നാം അവ തേടുന്നത്. എന്നാല്‍ അവ സ്‌നേഹത്തിന്റെ അനുകരണരൂപങ്ങള്‍ മാത്രമാണെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് അവയില്‍ നിന്ന് അകന്നുമാറി നമ്മെ നോക്കാന്‍ യേശുവിനെ അനുവദിക്കുക. അപ്പോള്‍ എല്ലായ്‌പ്പോഴും സ്‌നേഹിക്കപ്പെട്ടിട്ടുണ്ടെന്ന് നാം കണ്ടെത്തും. പാപ്പ പറയുന്നു.

പാപ്പയ്ക്ക് ട്വിറ്ററില്‍ നാലു കോടിയോളം അനുയായികളുണ്ട്. ഒമ്പതുഭാഷകളിലായിട്ടാണ് ട്വിറ്റര്‍ ലഭ്യമായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.