വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ ഒരു ക്രൈസ്തവനാണെങ്കില്‍ വിശ്വാസത്തില്‍ ജീവിക്കണമെന്നും അത് പങ്കുവയ്ക്കാന്‍ കടപ്പെട്ടവരാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
വിശ്വാസത്തിന്റെ യഥാര്‍ത്ഥനിധി പരസ്യപ്പെടുത്താതെ ഒരു ക്രൈസ്തവന്‍ ജീവിക്കരുത്.ഞാനൊരു ക്രൈസ്തവനാണോ ക്രൈസ്തവനെ പോലെ ജീവിക്കണം. ഇതാണ് ആകര്‍ഷണീയം. ഇതാണ് സാക്ഷ്യം. ഞാന്‍ ക്രിസ്ത്യാനിയാണെന്ന് പറയുകയും എന്നാല്‍ വിശ്വാസമില്ലാത്തവനെപോലെ ജീവിക്കുകയുമാണെങ്കില്‍ അതൊരിക്കലും നല്ലതല്ല. അതാര്‍ക്കും ബോധ്യപ്പെടുകയുമില്ല.
നിങ്ങള്‍ സകലജനതകളോടും സുവിശേഷം പ്രഘോഷിക്കുവിന്‍ എന്നാണ് ക്രിസ്തു അപ്പസ്‌തോലന്മാര്‍ക്ക് നല്കിയ നിര്‍ദ്ദേശമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. പോകുക, നിങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് മറ്റുളളവര്‍ കാണട്ടെ. പാപ്പ പറഞ്ഞു.