മുന്നോട്ടു പോകാന്‍ കഴിയാത്തവിധം ഇരുണ്ടതും ദുര്‍ഘടംപിടിച്ചതുമായ വഴികള്‍ പലരുടെയും ജീവിതത്തിലുണ്ടാകാറുണ്ട്. എങ്ങോട്ടു പോകണമെന്നു അറിഞ്ഞുകൂടാത്ത നിമിഷങ്ങള്‍. എല്ലാവാതിലുകളും അടയ്ക്കപ്പെട്ടതുപോലെയുളള അവസ്ഥകള്‍. ദൈവം പോലും കൈവെടിഞ്ഞോ എന്ന് ഭയപ്പെടുന്ന സാഹചര്യം.
ഇത്രയും കാലത്തെ പ്രാര്‍്തഥനയും ശുശ്രൂഷയും വെറുതെയായിപ്പോയോ എന്ന ആശങ്ക.. ഇതിന് പുറമെയായിരിക്കും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കിട്ടുന്ന തിക്താനുഭവങ്ങളും. ആകെ മനസ്സ് കലങ്ങിമറി്ഞ്ഞിരിക്കുന്ന ഈ നിമിഷങ്ങളില്‍ നമുക്ക് ആശ്വാസം നല്കുന്ന തിരുവചനഭാഗമാണ് സങ്കീര്‍ത്തനങ്ങള്‍ 25.
വഴികാട്ടണമേ എന്നാണ് അധ്യായത്തിന്റെ ശീര്‍ഷകം തന്നെ. ദൈവത്തിലുള്ള പ്രത്യാശ ദൃഢമാകാനും നാം ഒരിക്കലും ലജ്ജിതരാകാതിരിക്കാനും ഈ സങ്കീര്‍ത്തനഭാഗം ഏറെ സഹായിക്കും.
അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്നാശനാകാതിരിക്കട്ടെയെന്നും കര്‍ത്താവേ അങ്ങയുടെ മാര്‍ഗ്ഗങ്ങള്‍ എനിക്ക് മനസ്സിലാക്കിത്തരണമേയെന്നും അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ, അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേയെന്നും നാം ഇവിടെ പ്രാര്‍ത്ഥിക്കുന്നു.
കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും. അവന്‍ ഐശ്വര്യത്തില്‍ കഴിയും. അവന്റെ മക്കള്‍ ദേശം അവകാശമാക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ നമ്മുടെ മനസ്സിലെ ഇരുട്ട് അകറ്റാന്‍ ഏറെ സഹായകരമാണ്. സകല കഷ്ടതകളിലും നിന്ന് മോചിപ്പിക്കണേയെന്ന് പ്രാര്‍തഥിച്ചുകൊണ്ടാണ് ഈ സങ്കീര്‍ത്തനം അവസാനിക്കുന്നത്.