വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയിലെ അസാധാരണ മിഷനറി മാസത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നാം തീയതി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. വൈകുന്നേരം 5.15 ന് നടക്കുന്ന ചടങ്ങില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ഘാടനം നിര്‍വഹിക്കും.
എട്ട് മിഷനറി സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പ്രാര്‍ത്ഥനകളും സാക്ഷ്യങ്ങളുമായിട്ടായിരിക്കും ചടങ്ങിന്റെ ഉദ്ഘാടനം. മിഷനറിമാരുടെ മാധ്യസ്ഥയായ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ദിനമാണ് ഒക്ടോബര്‍ ഒന്ന്. റോമിലെ തീര്‍ത്ഥാടകരാകനല്ല സ്വന്തം ഭവനം മുതല്‍ ലോകത്തിന്റെ മുക്കിലും മൂലയിലും വരെ സുവിശേഷം പകരാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടകരാണ് നാം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അസാധാരണ മിഷനറി മാസത്തിനു വേണ്ടി www.october2019.va എന്ന വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭ്യമാണ്.