ടെന്നസി: ഈ വര്‍ഷം നിശ്ചയിച്ചിരിക്കുന്ന നാലു വധശിക്ഷകള്‍ റദ്ദാക്കണമെന്ന് ടെന്നസിയിലെ മെത്രാന്മാര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ബിഷപ് റിച്ചാര്‍ഡ്, ബിഷപ് മാര്‍ക്ക്, ബിഷപ് ഡേവിഡ് എന്നിവരാണ് സംയുക്തമായി ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഗവണ്‍മെന്റിന് കത്ത് അയച്ചിരിക്കുന്നത്.
വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എഴുതിയ കത്തില്‍ മനുഷ്യജീവനെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പ്രബോധനം ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വധശിക്ഷ ഒരിക്കലും സമൂഹത്തെ സംരക്ഷിക്കുകയില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പല വ്യക്തികളും പിന്നീട് നിരപരാധികളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കത്ത് പറയുന്നു.
ആദ്യ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത് മെയ് 16 ന് ആയിരുന്നു. ഭാര്യ കോണിയെ കൊന്നതിനാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. എന്നാല്‍ ഇവരുടെ മകള്‍ വധശിക്ഷയ്ക്ക് എതിരാണെന്ന് മെത്രാന്മാര്‍ കത്തില്‍പറയുന്നു.
മെത്രാന്മാരുടെ കത്തിനെ ലീസ് റിപ്പബ്ലിക്കന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്വാഗതം ചെയ്തു.