ഒരു ക്രൈസ്തവന്റെ അടിസ്ഥാന വിളിയെന്താണ്? അത് സുവിശേഷം പ്രസംഗിക്കുക എന്നതാണ്. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കാനാണ് ക്രിസ്തുവിന്റെ ആഹ്വാനവും.ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുക എന്ന് ക്രിസ്തുപറയുമ്പോള് അര്‍ത്ഥമാക്കുന്നതും അതുതന്നെയാണ്.
ഇന്ന് സുവിശേഷത്തിന്റെ പേരില്‍ ജീവിക്കുന്ന അനേകരുണ്ട്. പക്ഷേ പലരും പേരില്‍ ജീവിക്കുന്നവരാണ് എന്നതാണ് സത്യം. തങ്ങളുടെ മഹത്വവും പേരും പ്രശസ്തിയുമാണ് അവര്‍ ആഗ്രഹിക്കുന്നത്. സുവിശേഷത്തിന്റെ പേരില്‍ ജീവിക്കാനാഗ്രഹിക്കുന്നവരും സുവിശേഷതീക്ഷ്ണതയുള്ളവരുമായ അനേകരും ഈ ലോകത്തിന്റെ വിവിധ കോണുകളിലുണ്ട് എന്നതും മറക്കാനാവില്ല.
സുവിശേഷത്തിന് വേണ്ടി ജീവിക്കാനാഗ്രഹിക്കുന്നവരെല്ലാം, സുവിശേഷതീക്ഷണതയില് മാന്ദ്യം വരാതിരിക്കാനായി ദിവസവും വ്യക്തിപരമായി ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കേണ്ട തിരുവചനമാണ് താഴെ കൊടുക്കുന്നത്.
അതിന് ശേഷം കര്‍ത്താവ് അരുളിച്ചെയ്യുന്നത് ഞാന്‍ കേട്ടു. ആരെയാണ് ഞാന്‍ അയ്ക്കുക. ആരാണ് നമുക്കുവേണ്ടി പോവുക? അപ്പോള്‍ ഞാന്‍ പറഞ്ഞു ഇതാ ഞാന്‍. എന്നെ അയച്ചാലും. അവിടുന്ന് അരുളിച്ചെയ്തു പോവുക( ഏശയ്യ 6:8)
എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും. ( ഏശയ്യ 49:6)