വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ എത്ര നേരത്തേക്ക് ഈശോ സജീവസാന്നിധ്യമായി നമ്മുടെ കൂടെയുണ്ടാകും?

കത്തോലിക്കാസഭയുടെ അക്ഷയനിധിയാണ് വിശുദ്ധ കുര്‍ബാന. ഈശോ സ്വമേധയാ തന്റെ മാംസശരീരങ്ങളായി വിശുദ്ധ കുര്‍ബാനയിലെ അപ്പത്തിലും വീഞ്ഞിലും സന്നിഹിതനായിരിക്കുന്നു. അതുകൊണ്ടു തന്നെ ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധത്തോടും ഭ്ക്തിയോടും വിശ്വാസത്തോടും കൂടിയായിരിക്കണം നാം ദിവ്യകാരുണ്യം സ്വീകരിക്കേണ്ടത്.

പക്ഷേ ഒരു ചടങ്ങെന്ന നിലയിലോ തെല്ലും ഭക്തിയില്ലാതെയും ഒക്കെയല്ലേ നമ്മളില്‍ പലരും ദിവ്യകാരുണ്യം സ്വീകരിച്ചിരിക്കുന്നതും സ്വീകരിക്കുന്നതും? പക്ഷേ വിശുദ്ധരൊക്കെ ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് തികഞ്ഞ അറിവുള്ളവരും ആ സാന്നിധ്യം അനുഭവിച്ചറിഞ്ഞവരുമായിരുന്നു. വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ വേണ്ടത്ര ഒരുക്കം ആവശ്യമുള്ളതുപോലെ അതിന് ശേഷവും വേണ്ടത്ര ആദരവും ഭക്തിയും നാം പുലര്‍ത്തേണ്ടതുണ്ട്.

കാരണം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിഞ്ഞതിന് ശേഷം പതിനഞ്ച് മിനിറ്റ് നേരത്തേയ്ക്ക് ക്രിസ്തു നമ്മുടെ കൂടെ സജീവ സാന്നിധ്യമായിട്ടുണ്ടാവും. ആ നിമിഷങ്ങളില്‍ അവിടുത്തോട് നന്ദിപറയാന്‍ വേണ്ടിയായിരിക്കണം നാം ചെലവഴിക്കേണ്ടത്. ചിലരെ കണ്ടിട്ടില്ലേ വിശുദ്ധ കുര്‍ബാന സ്വീകരിച്ചുകഴിഞ്ഞാലുടനെ പള്ളി വിട്ടുപോകുന്നതായിട്ട്. അല്ലെങ്കില്‍ മറ്റുള്ളവരോട് സംസാരിക്കുന്നതായിട്ട്. ഒരിക്കലും പാടില്ലാത്ത കാര്യങ്ങളാണ് അതൊക്കെ. നാം ഈശോയെ അനാദരിക്കുകയാണ് അപ്പോഴെല്ലാം ചെയ്യുന്നത്.

അതുകൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പത്തെ ഒരുക്കം പോലെ സ്വീകരിച്ചുകഴിഞ്ഞാലും ഒരുക്കത്തോടെ പ്രാര്‍ത്ഥനയോടെ സമയം ചെലവഴിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.