ലോകത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയാണ് യേശു ദിവ്യകാരുണ്യം സഭയ്ക്ക് നല്കിയത്

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയാണ് യേശു ദിവ്യകാരുണ്യം സഭയ്ക്ക് നല്കിയതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ദൈവത്തിന്റെ അത്ഭുതകരമായ ഈ സമ്മാനത്തിന്റെ സന്തോഷം പുതുക്കുന്നതിന് വേണ്ടിയാണ് ഓരോ വര്‍ഷവും വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആഘോഷിക്കുന്നത്. ക്രിസ്തുവിന്റെ അസ്തിത്വത്തിന്റെ അടയാളമാണ് വിശുദ്ധ കുര്‍ബാന. അവിടുന്ന് തന്റെ ശരീരരക്തങ്ങള്‍ കൂദാശ ചെയ്തത് ലോകത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുവേണ്ടിയാണ്. വളരെയധികം നന്ദിയോടെയായിരിക്കണം നാം ദിവ്യകാരുണ്യത്തെ സമീപിക്കേണ്ടത്.

ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കാനായി നാം അള്‍ത്താരയെ സമീപിക്കുമ്പോള്‍ നാം നന്ദിയുള്ളവരായിരിക്കണം. കാരണം ക്രിസ്തുവാണ് നമ്മെ രക്ഷിച്ചത്. നമ്മെ ശക്തിപ്പെടുത്താനായിട്ടാണ് ക്രിസ്തുവന്നത്. ക്രിസ്തു ദിവ്യകാരുണ്യത്തില്‍ ജീവിക്കുന്നു. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.