ഈ മെയില്‍ ഐഡി സ്വന്തമാക്കിയ ആദ്യ മാര്‍പാപ്പ

ഇന്ന് ഈ മെയില്‍ ഐഡി എല്ലാവരും സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ തുടക്കകാലത്ത് അത് അത്ര സുപരിചിതമല്ലായിരുന്നു. വത്തിക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലേക്ക് മാറിയിട്ട് ഏകദേശം മുപ്പതുവര്‍ഷങ്ങളായി. ആദ്യമായി ഈമെയില്‍ ഐഡി സ്വന്തമാക്കിയ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനാണ്. john paul ii@vatican. va. എന്നതായിരുന്നു ജോണ്‍ പോളിന്റെ ഐഡി. അദ്ദേഹത്തിന് ആറു മെയില്‍ ഐഡികളുണ്ടായിരുന്നു.

1995 ലെ ക്രിസ്തുമസ് മുതല്ക്കാണ് വത്തിക്കാന്‍ വെബ്‌സൈറ്റ് ആരംഭിച്ചത്. വത്തിക്കാന്‍ മ്യൂസിയം, ലൈബ്രറി, കാറ്റക്കിസം, പേപ്പല്‍ ഡോക്യുമെന്റ്‌സ്, ആര്‍ട്ട്. തിയോളജി എന്നീ വിഷയങ്ങള്‍ക്കായുള്ള വെബ്‌സൈറ്റുകളില്‍ ദിവസം തോറും പതിനായിരങ്ങളാണ് സന്ദര്‍ശിക്കുന്നത്. മൂന്നു പ്രധാന സെര്‍വറുകളാണ് വത്തിക്കാനുള്ളത്.

മുഖ്യദൂതന്മാരായ മിഖായേല്‍, റഫായേല്‍, ഗബ്രിയേല്‍ എന്നീ പേരുകളാണ് സെര്‍വറുകള്‍ക്ക് നല്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.