വത്തിക്കാന്‍ സിറ്റി: വിദ്യാഭ്യാസത്തിന്റെ പ്രഥമവും പ്രധാനവുമായ ഇടമായി കുടുംബത്തെ കാണണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എഡ്യൂക്കേഷന്‍ സംഘടിപ്പിച്ച പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
വിദ്യാഭ്യാസം ലോകത്തെയും ചരിത്രത്തെയും കൂടുതല്‍ മാനുഷീകരിക്കും, വിദ്യാഭ്യാസത്തെ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി നാം പരിഗണിക്കണം. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് ഉത്തരവാദിത്തങ്ങള്‍ കൈമാറുമ്പോള്‍ വിദ്യാഭ്യാസം എല്ലാറ്റിനും മീതെയായി ഉയര്‍ന്നുനി്‌ല്ക്കുന്നു.
എല്ലാ വിദ്യാഭ്യാസപരിപാടികളിലും മനുഷ്യവ്യക്തിയുടെ മൂല്യവും മഹത്വവും ഉണ്ടായിരിക്കണം. കൊച്ചുപെണ്‍കുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിനായി പ്രോത്സാഹിപ്പിക്കണം.ക ുട്ടികളെയും ചെറുപ്പക്കാരെയും ശ്രവിക്കുന്നതിനും പ്രതിബദ്ധരായിരിക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസവും മനുഷ്യമഹത്വവും സാഹോദര്യത്തിലേക്കുള്ള നമ്മുടെ പൊതുവായ ദൈവവിളിയാണ്. ഇത് ഭാവിയിലേക്ക് ധൈര്യത്തോടും പ്രതീക്ഷയോടും കൂടി നോക്കാനുള്ള സമയവുമാണ്. പാപ്പ പറഞ്ഞു.