ഉഗാണ്ട: എബോള വൈറസ് മൂലം രണ്ട് പേര്‍ മരണമടഞ്ഞതോടെ ഉഗാണ്ടയിലെ ജനങ്ങള്‍ ഭീതിയില്‍. എന്നാല്‍ ഇത്തരം ഭയാശങ്കകളൊന്നും ഇല്ലാതെ സഹായസന്നദ്ധതയോടെ രംഗത്തിറങ്ങിയിരിക്കുകയാണ് കത്തോലിക്കാ സന്നദ്ധ സംഘടനകള്‍.
ഗവണ്‍മെന്റുമായി സഹകരിച്ചാണ് കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കാരിത്താസുമായി സഹകരിച്ച് ഈ സന്നദ്ധ സംഘടനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. എബോള ബാധിതരായവര്‍, എബോള മൂലം മരണമടഞ്ഞവരുടെ ബന്ധുക്കളുടെ സംരക്ഷണം, ഭക്ഷണ വിതരണം, എന്നിങ്ങനെ വിവിധ രീതിയിലാണ് സേവനപ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ വര്‍ഷം എബോള മൂലം 1300 ആളുകളാണ് രാജ്യത്ത് മരണമടഞ്ഞത്.