ബെല്‍ജിയം: ഈസ്റ്റര്‍ ആചരിക്കുന്ന ഈ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സോളെന്‍സ്‌ക്കിയോടും റഷ്യന്‍ പ്രസിഡന്റ് പുടിനോടും യൂറോപ്പിലെ സഭാനേതാക്കന്മാരുടെ സംയുക്ത അഭ്യര്‍ത്ഥന.
ഏപ്രില്‍ 17 മുതല്‍ 24 വരെ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നാണ് കോണ്‍ഫ്രന്‍സ് ഓഫ് യൂറോപ്യന്‍ ചര്‍ച്ചസ് പ്രസിഡന്റ് റവ. ക്രിസ്‌ററീന്‍ ക്രീഗെറിന്റെയും കമ്മീഷന്‍ ഓഫ് ദ ബിഷപസ് കോണ്‍ഫ്രന്‍സ് ഓഫ് ദ യൂറോപ്യന്‍യൂണിയന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ജീന്‍ ക്ലൗഡെയുടെയും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 17 നാണ് ഈസ്റ്റര്‍. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 24 നും. ഈ സാഹചര്യത്തിലാണ് 17 മുതല്‍ 24 വരെ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്..
ഈസ്റ്റര്‍ സമാധാനത്തിലും ആദരവിലും ആചരിക്കാന്‍ ഇത് ആവശ്യമാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു.