ഇറാക്കിലെ ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കാനായി നിനവെ പ്ലെയ്‌നിലേക്ക് തിരികെയെത്തുന്നു

ഖാര്‍ഘോഷ്: ദശാബ്ദങ്ങള്‍ക്ക് ശേഷവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ഇറാക്ക് സന്ദര്‍ശനത്തിന്റെ ഒരു വര്‍്ഷത്തിന് ശേഷവും ഇറാക്കിലെ ക്രൈസ്തവര്‍ ഇത്തവണ സ്വന്തം ദേശത്ത് ഈസ്റ്റര്‍ ആഘോഷിക്കും.

25,000 അസ്സീറിയന്‍ ക്രൈസ്തവരാണ് ദാവീദിന്റെ പുത്രന് ഓശാന പാടി ഓശാനത്തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. ഇസ്ലാമിക് തീവ്രവാദികളുടെ കടന്നുവരവോടെയാണ് ക്രൈസ്തവഭൂരിപക്ഷത്തിന് ഇവിടംവിട്ടുപോകേണ്ടിവന്നത്. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഇറാക്കിലെ ക്രൈസ്തവപ്രാതിനിധ്യം 1.5 മില്യന്‍ ആയിരുന്നു. 2014 ലോടെ അത് മൂന്നു ലക്ഷത്തോളമായി. ഇസ്ലാമിക ് സ്റ്റേറ്റിന്റെ അഭാവവും മറ്റ് നിരവധിയായ അനുകൂലഘടകങ്ങളും കണക്കിലെടുത്ത് അഭയാര്‍ത്ഥികളായിരുന്നവര്‍ ഇപ്പോള്‍ തിരികെ തങ്ങളുടെ ജന്മനാട്ടിലേക്ക് വരാനായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു വിഭാഗം ആളുകള്‍ ഇത്തവണത്തെ ഓശാന തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പ്രദക്ഷിണത്തിലും അവര്‍ സജീവമായിരുന്നു.

മതപീഡനത്തിന്റെ കഠിനയാതനകള്‍ക്കും പലായനങ്ങള്‍ക്കും ശേഷം ഉയിര്‍പ്പിന്റെ വെളിച്ചത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഈ ക്രൈസ്തവര്‍. വരും ദിനങ്ങളില്‍ കൂടുതല്‍ പേര്‍ തിരികെയെത്തുമെന്നാണ് പ്രതീക്ഷ.അതോടെ ഇറാക്ക് വീണ്ടും ക്രൈസ്തവസാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.