വത്തിക്കാന്‍സിറ്റി: മാതാപിതാക്കള്‍ കുട്ടികളെ ഒരിക്കലും നിന്ദിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച പൊതുദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. മക്കള്‍ വ്യത്യസ്തമായ ലൈംഗികാഭിമുഖ്യങ്ങള്‍ കാണിക്കുമ്പോള്‍ സഹായത്തിനും ഉചിതമായ തീരുമാനത്തിനുമായി യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുടെ വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ മാതാപിതാക്കള്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. രോഗം പോലെയുള്ള അവസ്ഥകള്‍ക്ക് പുറമെ വ്യത്യസ്തമായ ലൈംഗികാഭിമുഖ്യത്തിന്റെ പേരിലും. അവയെ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ ഒരിക്കലും കുട്ടികളെ നിന്ദിക്കരുത്. കുട്ടികള്‍ക്കൊപ്പം നില്ക്കുക. എങ്ങനെയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതെന്ന് സെന്റ് ജോസഫിനോട് ചോദിക്കുക..
യൗസേപ്പിതാവ് പ്രാര്‍ത്ഥിച്ചു, ജോലിയെടുത്തു, സ്‌നേഹിച്ചു ജീവിതത്തിലെ പരീക്ഷണങ്ങളില്‍ അദ്ദേഹം ചെയ്ത ഈ മൂന്നു മാതൃകകള്‍ മാതാപിതാക്കളും അനുകരിക്കുക. യൗസേപ്പിതാവിന് നമ്മെതന്നെ സമര്‍പ്പിക്കുക, അവിടുത്തെ മാധ്യസ്ഥം തേടുക. പാപ്പ പറഞ്ഞു.