പ്രസിഡന്റ് ട്രംപിന് വേണ്ടി വൈറ്റ് ഹൗസില്‍ ആത്മീയനേതാക്കന്മാരുടെ കൂട്ടപ്രാര്‍ത്ഥന

വാഷിംങ്ടണ്‍: വൈറ്റ് ഹൗസില്‍ നടന്ന ആത്മീയ നേതാക്കന്മാരുടെ അനൗദ്യോഗിക മീറ്റിംങില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും കൂട്ടപ്രാര്‍ത്ഥന. വിവിധ മതനേതാക്കള്‍ പങ്കെടുത്ത മീറ്റിംങില്‍ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ നേതാക്കളും ഉള്‍പ്പെടുന്നു. വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജൂഡ് ഡെറീ ആണ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് പുറപ്പെടുവിച്ചത്.

റൂസ് വെല്‍റ്റ് റൂമിലായിരുന്നു മതനേതാക്കളുമായുള്ള കൂടിക്കാഴ്ച നടന്നതെന്നും അവര്‍ രാജ്യത്തിന് വേണ്ടിയും പ്രസിഡന്റിന് വേണ്ടിയും പ്രാര്‍ത്ഥിച്ചുവെന്നും പത്രക്കുറിപ്പ് പറയുന്നു. ഭരണപരമായ പല കാര്യങ്ങളെക്കുറിച്ചും ആത്മീയനേതാക്കന്മാര്‍ ചര്‍ച്ച ചെയ്തു.

തങ്ങളെ സംബന്ധിച്ചു ഈ ദിവസം വളരെ അനുഗ്രഹപ്രദമായിരുന്നുവെന്ന് ആത്മീയഗുരുക്കന്മാര്‍ പിന്നീട് സോഷ്യല്‍ മീഡിയായിലൂടെ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.