വത്തിക്കാന്‍ സിറ്റി: വിശ്വാസതിരുസംഘത്തിന്റെ ഇന്റേണല്‍ സ്ട്രക്ച്ചര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുന:സംഘടിപ്പിച്ചു. റോമന്‍ കൂരിയ നവീകരണവുമായി ബന്ധപ്പെട്ട് പാപ്പ നടത്തിയ ഏറ്റവും പുതിയ ചുവടുവയ്പ്പാണ് ഇത്. ഫീദെം സെര്‍വാരെ എന്ന സ്വയാധികാര പ്രമാണം വഴിയാണ് പാപ്പ ഈ പരിഷ്ക്കരണം നടത്തിയിരിക്കുന്നത്.
ഇതനുസരിച്ച് വിശ്വാസിതിരുസംഘത്തിന്റെ സംഘടനാപരമായ പ്രമാണത്തില്‍ സൈദ്ധാന്തികവിഭാഗവും അച്ചടക്കവിഭാഗവും വേര്‍തിരിച്ച് പ്രത്യേകം പ്രത്യേകം സെക്രട്ടറിമാരെ നിയമിച്ചു. തന്മൂലം ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് ആയ കര്‍ദിനാളിന് രണ്ട് പരമാധികാര പ്രതിനിധികള്‍ ഉണ്ടാവും. പുതിയ സംവിധാനത്തില്‍ ഓരോ വിഭാഗത്തിനും സെക്രട്ടറിമാരുള്ളതിനാല് കൂടുതല്‍ അധികാരവും സ്വയംഭരണ സൗകര്യവും ലഭിക്കും.
അച്ചടക്ക പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാതെ വിശ്വാസപ്രചരണത്തിലെ അതിന്റെ മൗലികമായ പങ്കിലും പ്രബോധന വിഭാഗത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കുക എന്നതാണ് നവീകരണത്തിന്റെ ലക്ഷ്യം.