ധ്യാനം: എളിമയും ശാന്തതയുമുള്ളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കളെ ഇന്ന് എന്റെ അടുക്കല്‍ കൊണ്ടുവരിക
പ്രാര്‍ത്ഥന: ഏറ്റവും കരുണയുള്ള ഈശോ, ഞാന്‍ ശാന്തശീലനും വിനീതനുമാകയല്‍ എന്നില്‍ നിന്ന് പഠിക്കുവിന്‍ എന്ന് അങ്ങു തന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ.
വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങുടെ കരുണാനിര്‍ഭരമായ ഹൃദയത്തില്‍ സ്വീകരിക്കണമേ. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും സ്വര്‍ഗ്ഗത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവരും ഈ ആത്മാക്കളാണ്. ദൈവസിംഹാസനത്തിന് മുമ്പാകെ സുഖസുഗന്ധം പരത്തുന്ന പൂച്ചെണ്ടുകളാണവര്‍. അവയുടെ മധുരസുഗന്ധമേറ്റ് ദൈവം തന്നെ സന്തോഷിക്കുന്നു.
ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കള്‍ക്കൊരു നി്ത്യഗേഹമാണ്. സ്‌നേഹത്തിന്റെയും കരുണയുടെയും ഒരു മധുരഗാനം അവര്‍ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
നിത്യനായ പിതാവേ, കനിവിന്നുറവയായ ഈശോയുടെ ഹൃദയത്തില്‍ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെയും ശാന്തതയും എളിമയുള്ളവരുടെയും ആത്മാക്കളുടെ മേല്‍ അങ്ങയുടെ ദയയുള്ള ദൃഷ്ടികള്‍ പതിക്കണമേ.
അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിച്ഛായകളാവണവര്‍. ഭൂമിയില്‍ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വര്‍ഗ്ഗത്തില്‍ അങ്ങയുടെ സിംഹാസനം വരെ എത്തുന്നു. കരുണയുടെ പിതാവേ, സര്‍വ്വനന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങുടെ സ്‌നേഹത്തെപ്രതിയും അങ്ങേയ്ക്ക് ഇവരിലുള്ള പ്രസാദത്തെപ്രതിയും ഞാന്‍ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനുഗ്രഹിക്കണമേ.
അങ്ങനെ എല്ലാ ആത്മാക്കളും ഒരുമിച്ച് അങ്ങയുടെ കരുണയുടെ സ്തുതികള്‍ പാടിപ്പുകഴ്ത്തുവാന്‍ ഇടവരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.
1 സ്വര്‍ഗ്ഗ 1 നന്മ. 1 ത്രീത്വ