ബാംഗളൂര്‍: ലോക്ക് ഡൗണ്പ്രമാണിച്ച് വിശ്വാസികള്‍ക്ക് ദേവാലയങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡിജിറ്റല്‍ കാറ്റക്കിസവുമായി ബാംഗ്ലൂര്‍ അതിരൂപത.
മെയ് രണ്ടുമുതല്‍ ശനിയാഴ്ചകളില്‍ രാത്രി ഏഴുമണി മുതല്‍ ആരംഭിക്കുന്ന പ്രോഗ്രാം ഏഴ് ആഴ്ച നീണ്ടുനില്‍ക്കും. ഡിജിറ്റല്‍ കാറ്റക്കിസം എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിന്റെ പ്രൊമോ യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ് മച്ചാഡോയായിരിക്കും പ്രധാനപ്പെട്ട റിസോഴ്സ് സ്പീക്കര്‍. ലോക്ക് ഡൗണ്‍ പ്രമാണിച്ച് നിങ്ങള്‍ക്ക് ദൈവാലയത്തിലേക്ക് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഞങ്ങള്‍ ദേവാലയങ്ങളെ നിങ്ങളുടെ വീടുകളിലേക്ക് കൊണ്ടുവരികയാണ്. അദ്ദേഹം പ്രോഗ്രാമിനെക്കുറിച്ച് പറയുന്നു.
ഏഴു സെഷനുകളാണ് പ്രോഗ്രാമിനുള്ളത്. ഏഴു മിനിറ്റ് ദൈര്‍ഘ്യവും. അതിരൂപതയുടെ യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ലഭ്യമാകും.