എക്‌സോര്‍സിസ്റ്റ് എന്ന ലോകപ്രശസ്തമായ ചലച്ചിത്രത്തിന്‌റെ സ്രഷ്ടാവ് വില്യം ഫ്രെഡ്കിന്റെ ദ ഡെവിള്‍ ആന്റ് ഫാദര്‍ അമോര്‍ത്ത് ഇപ്പോള്‍ നെറ്റ്ഫഌക്‌സിലും. വില്യം പീറ്റര്‍ ബ്ലാറ്റിയുടെ പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയാണ് എക്‌സോര്‍സിസ്റ്റ് സിനിമ നിര്‍മ്മിച്ചത്. എന്നാല്‍ ദ ഡെവിള്‍ ആന്റ് ഫാദര്‍ അമോര്‍ത്ത് എന്നത് ഡോക്യുമെന്ററിയാണ്.
2016 ല്‍ മരിക്കുന്നതുവരെ ഭൂതോച്ചാടനത്തില്‍ മുപ്പതുവര്‍ഷക്കാലത്തോളം ഏര്‍പ്പെട്ട പുരോഹിതനായിരുന്നു ഫാ. ഗബ്രിയേല്‍ അമോര്‍ത്ത്. ക്രിസ്റ്റീനയെന്ന ഇറ്റലിക്കാരിക്ക് നടത്തിയ ഭൂതോച്ചാടനവും അവരുടെ നാടകീയമായ ആത്മീയമായ പരിണാമവുമാണ് ഡോക്യുമെന്ററിയുടെ വിഷയം. 20 മിനിറ്റ് നേരം നീണ്ടുനില്ക്കുന്ന ഭൂതോച്ചാടനമാണ് ഡോക്യുമെന്ററിയിലുള്ളത്.