മനുഷ്യരില്‍ ആശ്രയിക്കുന്നതിനെക്കാള്‍ ദൈവത്തില്‍ ആശ്രയിക്കുന്നതാണ് നല്ലത് എന്ന് തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പക്ഷേ നമ്മളില്‍ പലരും പലപ്പോഴും ആശ്രയിക്കുന്നത് മനുഷ്യരെയാണ്. മനുഷ്യരെ ആശ്രയിക്കുന്നതുകൊണ്ടുതന്നെ നാം അവരില്‍ നി്ന്നുണ്ടാകുന്ന തിക്തമായ അനുഭവങ്ങളുടെ പേരില്‍ നിരാശരാകുകയും ചെയ്യും. ചിലപ്പോഴൊക്കെ നാം അപമാനിക്കപ്പെട്ടിട്ടുണ്ട്, ലജ്ജിതരായിട്ടുമുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് ദൈവത്തിലേക്ക് കൂടുതലായി തിരിയാം. അവിടുത്തെ ആശ്രയത്വം തേടാം. സങ്കീര്‍ത്തനകാരനെപോലെ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു. ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ. അങ്ങയുടെ നീതിയില്‍ എന്നെ മോചിപ്പിക്കുകയും ചെയ്യണമേ.എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ. അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്ഷാദുര്‍ഗ്ഗവും ആയിരിക്കണമേ.
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗ്ഗവും. എന്റെ ദൈവമേ ദുഷ്ടന്റെ കൈയില്‍ നിന്ന്,നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന് എന്നെ വിടുവിക്കണമേ. കര്‍ത്താവേ അങ്ങാണ് എ ന്റെ പ്രത്യാശ. ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം( സങ്കീര്‍ത്തനങ്ങള്‍ 71:1-5)