വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിവസം വിശുദ്ധ കുര്‍ബാന നല്കി തിരികെ ബലിവേദിയിലെത്തിയ ഡീക്കന്‍ വീണു മരിച്ചു

മുംബൈ: *കാസയും പീലാസയും കൈയിലെടുക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്ക്കവെ കുര്‍ബാനയാകാന്‍ വിളിച്ചവന്റെ പക്കലേക്ക് ഡീക്കന്‍ ജെറിന്‍ ജോയ്‌സണ്‍ ചിറ്റിലപ്പള്ളി അപ്രതീക്ഷിതമായി യാത്രയായി. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായ ഇന്നലെ പരിശുദ്ധ കുര്‍ബാന ജനങ്ങള്‍ക്ക് നല്കി തിരികെ ബലിവേദിയിലെത്തിയ ഡീക്കന്‍ ജെറിന്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് മരണമടഞ്ഞത്. കല്യാണ്‍രൂപതാംഗമായിരുന്നു.

ഫിലോസഫി പഠനം വടവാതൂരും തിയോളജി പൂനെ പേപ്പല്‍ സെമിനാരിയിലുമായിരുന്നു. പഠനരംഗത്തും പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തിയിരുന്ന ഡീക്കന്‍ നല്ലൊരു ഗായകന്‍ കൂടിയായിരുന്നു.

ഡിസംബറിലായിരുന്നു തിരുപ്പട്ട സ്വീകരണം നിശ്ചയിച്ചിരുന്നത്. ഏപ്രില്‍ 13ന് ആയിരുന്നു ഡീക്കന്‍ പട്ടം ലഭിച്ചത്. നെരൂല്‍ സെന്റ്‌ലിറ്റില്‍ ഫഌവര്‍ ദേവാലയത്തില്‍ വച്ചായിരുന്നു കുഴഞ്ഞുവീണത്. സംസ്‌കാരം 25 ചൊവ്വാഴ്ച മേരി മാതാ പള്ളിയില്‍ നടക്കും.( *ഫാ. അനീഷ് കരുമാലൂരിന്റെ ഫേസ് ബുക്കിലെ വരികളോട് കടപ്പാട്).



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Jaise says

    In neril little flower church, adoration before mass. after the adoration, he kept Eucharist & fell down before mass

Leave A Reply

Your email address will not be published.