ഫിലിപ്പൈന്‍സുകാരനായ ഈ പതിനേഴുകാരന്‍ ദൈവദാസ പദവിയിലേക്ക്

മനില: ഫിലിപ്പൈന്‍സിലെ പതിനേഴുകാരനായ ഡാര്‍വിന്‍ റാമോസിനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി. വിശുദ്ധ പദപ്രഖ്യാപനത്തിന്റെ ആരംഭമെന്ന നിലയിലാണ് ദൈവദാസപദവി. വിശുദ്ധരുടെ നാമകരണനടപടികളുടെ തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെഷ്യൂവാണ് പ്രഖ്യാപനം നടത്തിയത്.

ഡാര്‍വിന്‍ 2012 ല്‍ ആണ് മരണമടഞ്ഞത്. അന്ന് പതിനേഴ് വയസായിരുന്നു പ്രായം. ജനിതക രോഗത്താല്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും മറ്റുള്ളവരെ സേവിക്കാനും സഹായിക്കാനും ഡാര്‍വിന്‍ സന്നദ്ധനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെയും ക്രിസ്തുസ്‌നേഹത്തിന്റെയും ഉദാത്തമാതൃകയായിരുന്നു ഡാര്‍വിന്‍.

ശാരീരികമായ പരാധീനതകള്‍ വലയ്ക്കുമ്പോഴും അവയൊന്നും വകവയ്ക്കാതെയായിരുന്നു ഡാര്‍വിന്റെ മനുഷ്യസ്‌നേഹപ്രവൃത്തികള്‍. തന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിന് വേണ്ടി സമര്‍പ്പിച്ച അദ്ദേഹത്തിന് തന്റെ രോഗാവസ്ഥയെക്കുറിച്ചൊരിക്കലും പരാതിയോ സങ്കടമോ ഉണ്ടായിരുന്നില്ല.

രോഗം വഷളായപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2012 സെപ്തംബര്‍ 23 ന് ആയിരുന്നു മരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.