ഇരായിയൂര്‍: തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ ദളിത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. സിസ്റ്റര്‍ കൗസല്യ രാജേന്ദ്രന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. 25 വയസായിരുന്നു. സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ചാള്‍സ് ബോറോമിയോ ഈസ്‌റ്റേണ്‍ പ്രോവിന്‍സ് അംഗമായിരുന്നു.
തമിഴ്‌നാട്ടില്‍ ഇതാദ്യമായാണ് ദുരൂഹ സാഹചര്യത്തില്‍ ഒരു കന്യാസ്ത്രീ മരണമടയുന്നത്.
ഫെബ്രുവരി 16 മുതല്‍ സിസ്റ്ററിനെ കാണാനില്ലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിസ്റ്റര്‍ പഠിച്ചിരുന്ന സെന്റ് ചാള്‍സ് ആര്‍ട്്‌സ് ആന്റ് സയന്‍സ് കോളജ് കാമ്പസിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ബിഎസ് സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിച്ചുവരുന്നു.