വേദശബ്ദരത്‌നാകരത്തിന്റെ ശില്പി ഡി. ബാബുപോള്‍ ഓര്‍മ്മയായി


തിരുവനന്തപുരം: മുന്‍ അഡീഷണനല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡി ബാബു പോള്‍ ഓര്‍മ്മയായി. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അ്ന്ത്യം. 77 വയസായിരുന്നു.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി. എ പൗലോസ് കോറെപ്പിസ്‌ക്കോപ്പയുടെയും മേരി പോളിന്റെയും മകനാണ്. ഇടുക്കി അണക്കെട്ട്് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്കിയത് ഇദ്ദേഹമായിരുന്നു.

ക്രൈസ്തവ ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്കിയ വ്യക്തി കൂടിയായിരുന്നു ബാബുപോള്‍. ഇതില്‍ ഏറെ ശ്രദ്ധേയം വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ നിഘണ്ടുവാണ്.4000 ടൈറ്റിലുകളും ആറു ലക്ഷം വാക്കുകളും ഉള്‍ക്കൊള്ളുന്ന നിഘണ്ടുവാണ് ഇത്.

ഒമ്പതു വര്‍ഷം കൊണ്ടാണ് ബാബുപോള്‍ ഇത് പൂര്‍ത്തിയാക്കിത്. എല്ലാ ദിവസവും കാലത്ത് 2.45 ന് കൃത്യമായി എണീറ്റ് അഞ്ചേ മുക്കാല്‍ സമയം വരെ യെഴുതി. ആറു മണിക്ക് പ്ള്ളിയില്‍ കുര്‍ബാനയ്ക്ക് പോയി വന്നു വിശ്രമിച്ചു പത്തു മണിക്ക് ഓഫീസില്‍ പോയി എഴുതി പൂര്‍ത്തീകരിച്ച ഗ്രന്ഥമാണിത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഈ ഗ്രന്ഥം വായിക്കുമ്പോള്‍ താന്‍ തന്നെ എഴുതിയതാണോ എന്ന് തോന്നിപ്പോയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.