കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടമോ മധുരപലഹാരങ്ങളോ കൊടുക്കുമ്പോള്‍ കരച്ചില് നിര്‍ത്തുക സ്വഭാവികം. പക്ഷേ ഈശോയുടെ പടം കൊടുക്കുമ്പോള്‍ കരച്ചില് നിര്‍ത്തുന്നതും ആ ചിത്രത്തെ നോക്കി ചിരിക്കുന്നതും ഈശോയുടെ മുഖം തടവുന്നതും അത്ര സാധാരണമല്ല.
എന്നാല്‍ അത്തരത്തിലുള്ള രസകരമായ ഒരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ മിറാക്കുലസ് റിവൈവല്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് അത്. നിലവിളിക്കുന്ന കുഞ്ഞിന്റെ കയ്യിലേക്ക് മാതാപിതാക്കള്‍ ഈശോയുടെ ഒരു ചിത്രം കൊടുക്കുന്നു.കുഞ്ഞ് ഉടനെ ആ ചിത്രം നോക്കി ചിരിക്കുന്നു. ഈശോയുടെ മുഖത്ത് തലോടുന്നു. ഇതാണ് വീഡിയോയിലുള്ളത്.
13 മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് ചിത്രത്തിലുള്ളത്.