ലോകമെങ്ങും കോവിഡ് സംഹാരതാണ്ഡവമാടുമ്പോള്‍ അതിന്റെ ഇരകളാക്കപ്പെട്ടവരില്‍ കൂടുതലും കത്തോലിക്കാ പുരോഹിതരും സന്യസ്തരുമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ത്യ, ഇറ്റലി, ബ്രസീല്‍, യുഎസ് എന്നീ രാജ്യങ്ങളെ ആസ്പദമാക്കിയുള്ള കണക്കുകള്‍ പ്രകാരമാണ് ഇത്.
ഈവര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ ദിവസം രണ്ടു കത്തോലിക്കാ പുരോഹിതരും ഒരു കന്യാസ്്ത്രീയും എന്ന നിലയില്‍ കോവിഡ് മൂലം മരണമടഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ പാതിയോടെ 500 പുരോഹിതരും കന്യാസ്ത്രീമാരും കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെ ഇറ്റലിയില്‍ 292 രൂപത വൈദികരാണ് കോവിഡ് മൂലം മരണമടഞ്ഞിരിക്കുന്നത്. ഇതിന് സമാന്തരമായി 299 പുതിയ വൈദികാഭിഷേകവും നടന്നിട്ടുണ്ട് എന്നതും കൂട്ടിവായിക്കണം. ബ്രസീലിലാണ് കത്തോലിക്കാവൈദികര്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരായത്.
1400 പേരെയാണ് കോവിഡ് വൈറസ് ബാധിച്ചിരിക്കുന്നത്. അതില്‍ 65 പേര്‍ മരണമടഞ്ഞു. മൂന്നു കത്തോലിക്കാ മെത്രാന്മാരും 88 കാരനായ കര്‍ദിനാളും ഇതില്‍ പെടുന്നു. കഴി്ഞ്ഞ വര്‍ഷം 60000 അമേരിക്കക്കാരാണ് കോവിഡ് മൂലം മരണമടഞ്ഞത്. നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും മരണമടഞ്ഞിട്ടുണ്ട്. അതില്‍ ഫെലീഷ്യന്‍ സന്യാസസമൂഹത്തിലെ നാലു കോണ്‍വെന്റുകളില്‍ നിന്ന് മാത്രം 21 കന്യാസ്ത്രീകള്‍ മരണമടഞ്ഞിട്ടുണ്ട്.