മിയാമി ആര്‍ച്ച് ബിഷപ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു

മിയാമി: അമേരിക്കയില്‍ നിന്ന് ആദ്യമായി ഒരു മെത്രാന്‍ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചു. മിയാമി ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌ക്കിയാണ് നൂറു കണക്കിനാളുകള്‍ക്കൊപ്പം കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്.

വാക്‌സിനേഷന്റെ ഫലദായകത്വത്തെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്കുക എന്നതാണ് ിഇതിലൂടെ താന്‍ ലക്ഷ്യമാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് പ്രതികരിച്ചു. ഇപ്പോഴും നിരവധി ആളുകള്‍ വാക്‌സിനെക്കുറിച്ച് ആശങ്കാകുലരാണ്. അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷന് ശേഷം തനിക്ക് യാതൊരുവിധ പാര്‍ശ്വഫലങ്ങളും അനുഭവപ്പെട്ടതായി തോന്നുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.