അലെപ്പോ: യുദ്ധപ്രദേശമായ സിറിയ നഗരം അലെപ്പോയില്‍ സേവനം ചെയ്യുന്ന അഞ്ചു ഫ്രാന്‍സിസ്‌ക്കന്‍ വൈദികരില്‍ നാലുപേര്‍ക്കും കോവിഡ്, ഇതില്‍ രണ്ടുപേര്‍ മരണമടഞ്ഞു. അലെപ്പോ ലാറ്റിന്‍ ഇടവക വികാരി ഫാ. ഇബ്രാഹിം അല്‍സാബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.
2.5 മില്യന്‍ ആളുകളുകളാണ് അലാബായില്‍ താമസിക്കുന്നത്. ഇതില്‍ ദിവസം 833 പേര്‍ക്ക് രോഗബാധയുണ്ടാകുന്നുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് ഗുരുതരമായ അവസ്ഥയാണ്. രോഗികള്‍ക്ക് ഹോസ്പിറ്റല്‍ തുക കൊടുക്കാന്‍ കഴിയുന്നില്ല.
വീടും സ്ഥലവും വിറ്റ് ചികിത്സ തേടേണ്ട അവസ്ഥയാണ് പലര്‍ക്കും. താന്‍ ആദ്യമായി അലെപ്പോയില്‍ എത്തുമ്പോള്‍ ഭക്ഷണശുദ്ധ ജലദൗര്‍ലഭ്യവും മറ്റ് പ്രശ്‌നങ്ങളും അഭിമുഖീകരിക്കാന്‍ തന്നെ തയ്യാറായിട്ടാണ് വന്നത്. പക്ഷേ കോവിഡ് ഇപ്പോള്‍ മറ്റെന്തിനെയും അതിശയിപ്പിച്ചിരിക്കുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേതിനെക്കാള്‍ രൂക്ഷമാണ് കോവിഡിന്റെ രാജ്യത്തെ അവസ്ഥയെന്ന്് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിച്ചിട്ടില്ലാത്ത ഒരേയൊരു വൈദികനാണ് ഇദ്ദേഹം. രോഗവിമുക്തരായവരും രോഗികളുമായ വൈദികരെ ശുശ്രൂഷിക്കാനുള്ള ഉത്തരവാദിത്തവും ഇദ്ദേഹത്തിന്റേതാണ്.