ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ മാത്രം മരിച്ചത് 204 വൈദികരും 210 കന്യാസ്ത്രീകളും. അടുത്തയിടെ മരിച്ചവരില്‍ ഏറെയും താരതമ്യേന ചെറുപ്പക്കാരാണ്. കോവിഡ് രോഗികള്‍ക്ക് ആശ്വാസം എത്തിക്കുകയോ അവരുമായി വിവിധ ശുശ്രൂഷകളില്‍ ഇടപെടുകയോ ചെയ്തപ്പോഴാണ് ഇവരെല്ലാം രോഗബാധിതരായത് എന്നാണ് പൊതുവിലയിരുത്തല്‍.
കഴിഞ്ഞ അമ്പതു ദിവസം കൊണ്ടാണ് ഭീതിപ്പെടുത്തുന്ന രീതിയില്‍ ഈ മരണനിരക്ക് ഉയര്‍ന്നിരിക്കുന്നത്. നാല്പതു വയസും അമ്പതു വയസുമുള്ളവരാണ് കൂടുതല്‍ പേരും. നിരവധി കന്യാസ്ത്രീകളും വൈദികരും കോവിഡ് ചികിത്സയിലാണ്.
ഡല്‍ഹി ഗുഡ്ഗാവിലെ സീറോ മലങ്കര സഭാ ബിഷപ് ജേക്കബ് മാര്‍ ബര്‍ണാബാസ് കഴിഞ്ഞ ഒരു മാസത്തിലേറെയായി വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.