മിലാന്‍: കോവിഡ് 19 അഥവാ കൊറോണ വൈറസ് ബാധയെ ഭയന്ന് വിശുദ്ധ കുര്‍ബാനകള്‍ റദ്ദാക്കുന്നത് വിവിധ രാജ്യങ്ങളിലേക്ക് പടരുന്നു. നോര്‍ത്തേണ്‍ ഇറ്റലിയിലെ വിവിധ രൂപതകളിലാണ് ഇപ്പോള്‍ വിശുദ്ധ കുര്‍ബാനകള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
കൂടാതെ വിശുദ്ധ കുര്‍ബാന നാവില്‍ സ്വീകരിക്കുന്ന പതിവും റദ്ദ് ചെയ്തു. പകരം കൈയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാനാണ് പുതിയ നിര്‍ദ്ദേശ ലൊംബാര്‍ഡി, വെനീറ്റോ റീജിയനുകളിലാണ് വിശുദ്ധ കുര്‍ബാനകള്‍ക്ക് മുടക്കം വരുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇതിനകം 219 ആയിട്ടുണ്ടെന്നാണ് വാര്‍ത്ത. ആറുപേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്യ യൂറോപ്പിലെ ഏറ്റവും വലിയ കണക്കാണ് ഇത്. മിലാന്‍ അതിരൂപതയില്‍ ഫെബ്രുവരി 23 വൈകുന്നേരം മുതല്‍ വിശുദ്ധ കുര്‍ബാനകള്‍ ഇല്ല.
മിലാന്‍ കത്തീഡ്രല്‍ ഫെബ്രുവരി 24,25 തീയതികളില്‍ അടച്ചിടും. വെനീസില്‍ മാര്‍ച്ച് ഒന്നുവരെ മാമ്മോദീസാ,കുരിശിന്റെ വഴി എന്നിവ പോലും ഉണ്ടായിരിക്കുന്നതല്ല.