കാലം കഴിയും തോറും ദാമ്പത്യത്തിലെ സ്നേഹം തണുത്തുറയുന്നുവോ? പല ദാമ്പത്യങ്ങളിലും പൊതുവെ കണ്ടുവരുന്ന പ്രവണതയാണ് ഇത്. ദമ്പതീധ്യാനത്തിന്റെയൊക്കെ പ്രസക്തി ഇവിടെയാണ്. എന്നാല്‍ ചില ദമ്പതികള്‍ക്കെങ്കിലും ഒരുമിച്ചൊരു ധ്യാനം കൂടാന്‍ കഴിയണമെന്നില്ല. വേറെ ചിലര്‍ക്കാകട്ടെ അതിനുള്ള മനസ്സുമുണ്ടാവില്ല.
പക്ഷേ പല വിധ പ്രശ്നങ്ങളുമായിട്ടായിരിക്കും അവര്‍ മുന്നോട്ടുപോകുന്നത്.ഇങ്ങനെ വിവിധ തരത്തിലുള്ള ദാമ്പത്യപ്രശ്നങ്ങളുമായി കഴിയുന്ന എല്ലാ ദമ്പതികള്‍ക്കുമായി, അവരുടെ ജീവിതത്തിലേക്ക് പഴയ സ്നേഹം തിരികെ കൊണ്ടുവരാനായി ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത.്
ഫ്രഞ്ച് ഡൊമിനിക്കന്‍ വൈദികരായ അന്റോണിനും സേവ്യറുമാണ് തങ്ങള്‍ നയിക്കുന്ന ദമ്പതിധ്യാനത്തില്‍ ഇത്തരമൊരു എളുപ്പവഴി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ദമ്പതികള്‍ക്കിടയിലെ ലവ് ബോംബ് എന്നാണ് അവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അവര്‍ പറയുന്ന നിര്‍ദ്ദേശം ഇങ്ങനെയാണ്.
ഭാര്യ ഭര്‍ത്താവിന്റെ കൈകള്‍ കഴുകിക്കൊടുക്കുക. അതിന് ശേഷം ഭര്‍ത്താവ് ഭാര്യയുടെ തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കണം, അനുഗ്രഹിക്കണം. ഇതുപോലെ ഭര്‍ത്താവ് ഭാര്യയുടെ കൈകള്‍ കഴുകിക്കൊടുക്കുക. അതിന് ശേഷം ഭര്‍ത്താവ് ഭാര്യയുടെ തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിക്കണം, അനുഗ്രഹി്ക്കണം.
അനുഗ്രഹിക്കുകയും തലയില്‍ കൈകള്‍ വയ്ക്കുകയും ചെയ്യുക എന്നത് വൈദികര്‍ക്ക് മാത്രമായി നിശ്ചയിച്ചിരി്ക്കുന്ന കാര്യമൊന്നുമല്ല. ദമ്പതികള്‍ക്കും ഇങ്ങനെ പരസ്പരം കൈകള്‍ തലയില്‍ വ്ച്ച് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യാവുന്നതാണ്. ഇതിലൂടെ തന്റെ ഇണയെ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണ് ഓരോ ദമ്പതികളും ചെയ്യുന്നത്.
കൈകള്‍ കഴുകുന്നത് സേവനത്തിന്റെ അടയാളമാണ്. പരസ്പരം സേവിക്കാനും പിന്തുണയ്ക്കാനും തയ്യാറാണെന്നാണ് ഇതിലൂടെ പറയുന്നത്. ഇതൊക്കെ ദമ്പതികള്‍ തമ്മിലുള്ള പരസ്പരസ്നേഹം വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പവഴികളാണ്.
എന്താ വീട്ടില്‍ വച്ച് ഇങ്ങനെ ചെയ്തു നോക്കിയാലോ?