കൊറോണ വൈറസ്;പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ അടച്ചിടുന്നു

വത്തിക്കാന്‍ സിറ്റി: റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ ഇന്നുമുതല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് താല്്ക്കാലികമായി അടച്ചിടുന്നു.

മാര്‍ച്ച് അഞ്ചു മുതല്‍ പതിനഞ്ചുവരെ ഇറ്റലിയിലെ മുഴുവന്‍ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും അടച്ചിടാന്‍ ഔദ്യോഗികമായ അറിയിപ്പു നല്കിയിട്ടുണ്ട് ഇതനുസരിച്ചാണ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ക്കും താല്ക്കാലികമായ അവധി നല്കുന്നത്. ഇറ്റലിയില്‍ കോവിഡ് 19 നെ തുടര്‍ന്ന് നൂറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറ്റലിയിലെ നോര്‍ത്തേണ്‍ റീജിയനിലാണ് കൂടുതലായി വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ജപ്പാന്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വൃദ്ധരുള്ള രാജ്യമാണ് ഇറ്റലി. രാജ്യത്തെ 23 ശതമാനം ജനങ്ങളും അറുപത്തിയഞ്ചിന് മേല്‍ പ്രായമുള്ളവരാണ്. മാര്‍ച്ച് മൂന്നിന് ഇറ്റലിയില്‍ കൊറോണയെ തുടര്‍ന്ന് മരിച്ച ആളുടെ പ്രായം 55 ആയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.