കൊവീഡ് 19; പാപ്പ പങ്കെടുക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടി മാറ്റിവച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്ന ഇന്റര്‍നാഷനല്‍ ഇക്കണോമിക് സമ്മിറ്റ് മാറ്റിവച്ചു. ഇറ്റലിയില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെതുടര്‍ന്നാണ് ഇത്. നവംബറിന് ശേഷം നടത്താനാണ് ഇപ്പോഴുള്ള തീരുമാനം.

മാര്‍ച്ച് 26- 28 വരെ തീയതികളില്‍ അസ്സീസിയിലാണ് ഉച്ചകോടി നടത്താന്‍ പ്ലാന്‍ ചെയ്തിരുന്നത്. 115 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം ധനശാസ്ത്രജ്ഞന്മാരാണ് പങ്കെടുക്കുന്നത്. നോബൈല്‍ സമ്മാനജേതാവ് അമര്‍ത്യസെന്‍, മുഹമ്മദ് യൂനസ് എന്നിവരും ഉച്ചകോടിയിയില്‍ പങ്കെടുക്കുന്നവരില്‍ പെടുന്നു. മാര്‍ച്ച് ഒന്നിനാണ് സംഘാടകസമിതി ഉച്ചകോടി മാറ്റിവച്ച തീരുമാനം അറിയിച്ചത്.

കൊറോണ വൈറസ് ബാധയെതുടര്‍ന്ന് പല വിമാനക്കമ്പനികളും സര്‍വ്വീസ് റദ്ദാക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.