ഈജിപ്ത്: ഇസ്ലാമിക് തീവ്രവാദികള്‍ ശിരച്ഛേദം ചെയ്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ക്രൈസ്തവരുടെ ഓര്‍മ്മകളുമായി രക്തസാക്ഷി മ്യൂസിയം ആരംഭിച്ചു.
2015 ല്‍ ആണ് ലിബിയന്‍ കടല്‍ത്തീരത്ത് വച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ളിപ്പറയാത്തതിന്റെ പേരില്‍ 21 പേര് കൊല ചെയ്യപ്പെട്ടത്. ഫെബ്രുവരി 15 ന് ഇതിന്റെ വീഡിയോ ദൃശ്യം ഭീകരര്പുറത്തുവിട്ടപ്പോള് ലോകം ഈ ക്രൂരത കണ്ട് നടുങ്ങിത്തരിച്ചുപോയിരുന്നു. കുടിയേറ്റ തൊഴിലാളികളായിരുന്നു ഇവര്‍. ഇതില്‍ 20 പേര് ഈജിപ്തില്‍ നിന്നുള്ളവരും ഒരാള്‍ ഘാനക്കാരനുമായിരുന്നു.
എ മെസേജ് സൈന്‍ഡ് വിത്ത് ബ്ലഡ് റ്റു ദ നേഷന്‍ ഓഫ് ദ ക്രോസ് എന്നായിരുന്നു വീഡിയോയുടെ പേര്. രക്തസാക്ഷിത്വത്തിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് കോപ്റ്റിക് ബിഷപ് രക്തസാക്ഷികളോടുള്ള ആദരസൂചകമായി മ്യൂസിയം ഉദ്ഘാടനം ചെയ്തത്.