സ്‌പെയ്ന്‍: അംഗങ്ങളില്ലാത്തതിന്റെ പേരില്‍ 18 വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ കോണ്‍വെന്റ് വീണ്ടും തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. പുതിയതായി അഞ്ചുയുവ സന്യാസിനികളും 99 വയസുള്ള ഒരു കന്യാസ്ത്രീയുമുള്‍പ്പടെ ആറുപേരാണ് പുതിയ കോണ്‍വെന്റിലുളളത്. പുവര്‍ ക്ലെയര്‍ സന്യാസിനി സമൂഹത്തിനാണ് പുതുജീവന്‍ ലഭിച്ചിരിക്കുന്നത്.
1296 മുതല്ക്കുള്ള കോണ്‍വെന്റാണ് ഇത്. 2003 വരെ ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. 9 കന്യാസ്ത്രീകള്‍ മാത്രമായപ്പോള്‍ സാന്‍ അന്റോണിയോ ദ വിറ്റോറിയ മൊണാസ്ട്രിയിലേ്ക്ക് മാറുകയും ഈ കോണ്‍വെന്റ് അടച്ചുപൂട്ടുകയുമായിരുന്നു.2020 ഒക്ടോബര്‍ വരെ കോണ്‍വെന്റ് അടഞ്ഞുകിടന്നു. പുതിയ അംഗങ്ങള്‍ എത്തിയതോടെയാണ് കോണ്‍വെന്റ് വീണ്ടും തുറന്നത്.
കന്യാസ്ത്രീകള്‍ തിരികെ വന്നത് പ്രദേശവാസികളെ ഏറെ സന്തോഷിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ഒക്ടോബറില്‍ ബിഷപ് ജുവാന്‍ കാര്‍ലോസ് കോണ്‍വെന്റില്‍ ദിവ്യബലി അര്‍പ്പിച്ചു.
സ്‌പെയ്‌നില്‍ നിന്നെത്തിയ മുന്നൂറോളം യുവജനങ്ങളാണ് കോണ്‍വെന്റിന്റെ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ സഹായി്ച്ചത്.