യോങ്യാങ്: സൗത്ത് കൊറിയ, സിയൂളിലെ യോങ്യോങ് രൂപതയെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്‍ഡ്രു യോം സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിനമായ ഇന്ന് ഫാത്തിമാ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും. രൂപതയുടെ ആവീര്‍ഭാവത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുന്നത്. സിയൂളിലെ മൈയോങ്‌ഡോങ് കത്തീഡ്രലിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
ഓഗസ്റ്റ് പതിനഞ്ച് കൊറിയയെ സംബന്ധിച്ച് ചരിത്രപ്രധാനമായ ദിവസമാണ്. ജപ്പാന്റെ കോളനിഭരണത്തില്‍ നിന്ന് രാജ്യം മോചനം പ്രാപിച്ച ദിവസമാണ് അത്. നോര്‍ത്ത് കൊറിയയും സൗത്ത് കൊറിയയും ഒരുപോലെ ഈ ദിനം കൊണ്ടാടുന്നു. കൊറിയന്‍ യുദ്ധകാലത്ത് 1950 ല്‍ സൗത്ത് നോര്‍ത്ത് കൊറിയായിലെ ജനങ്ങള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്തവിധത്തിലുള്ള പീഡനങ്ങള്‍ സഹിച്ചവരായിരുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
വിശ്വാസികള്‍ ഇക്കാലത്ത് കൂടുതല്‍ സഹിച്ചു. കൊറിയന്‍ യുദ്ധകാലത്ത് നോര്‍ത്ത് കൊറിയായിലെ എല്ലാകത്തീഡ്രലുകളും അടച്ചു. മൊണാസ്ട്രികള്‍ നിരോധിക്കപ്പെട്ടു, വൈദികരും ക്രൈസ്തവരും അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. നോര്‍ത്ത് കൊറിയായില്‍ ഇന്നും ആ പീഡനങ്ങള്‍ തുടരുന്നു.
രൂപതയ്ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക ആശീര്‍വാദം അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും പാപ്പ മാതാവിനോട് രൂപതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും കര്‍ദിനാള്‍ പറഞ്ഞു. നാം എല്ലാവരും മാതാവിനോട് മാധ്യസ്ഥം യാചിക്കണം. സമാധാനരാജ്ഞിയോട്, നമ്മുടെ സമൂഹത്തില്‍ യഥാര്‍ത്ഥ സമാധാനം നിറയപ്പെടാന്‍ വേണ്ടി.. അദ്ദേഹം പറഞ്ഞു.